Monday, July 03, 2006

ഞാനും വരുന്നു ബൂലോകത്തിലേക്ക്‌....

വര്‍ഷം 1969
മാളയിലെ ഒരു ഗവണ്‍മന്റ്‌ ആശുപത്രിയിലെ ഒരു ലേബര്‍ റൂം..

ഹെഡ്‌ നേഴ്സ്ന്റെ അലര്‍ച്ച കേട്ടു. ക്ക്രാാാാാാാാാാാാാാാാാാാാാാാാാാാ

ഉടനെ അസിസ്റ്റന്റ്‌ നേഴ്സ്‌ അലറി............ക്രോോോോോോോോോോോോോോോോ

അടുത്ത അലര്‍ച്ച പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടേതായിരുന്നു. അയ്യോോോോോോോോോോോോോോോോോോോ


ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ നിന്നിരുന്ന ഭര്‍ത്താവിനോട്‌ ഹെഡ്‌ നേഴ്സ്‌ അലറി......

സാത്താന്‍ കുട്ടി പിറന്നു........

അല്ല, എന്റെ കുട്ടിയാണത്‌.....


****************************

ഒരു മണിക്കൂറിനുള്ളില്‍-
കുടുംബസുഹൃത്ത്‌ മാഞ്ഞൂരാന്‍ ഡോക്ടര്‍ സാത്താന്റെ സന്തതിയെ
കാണാന്‍ വന്നു. രണ്ടുഭാഗത്തേക്കും വളര്‍ന്നു നില്‍ക്കുന്ന കൊമ്പു
പോലെയുള്ള തലയുമായി ഒരു അത്ഭുതജന്മം!

ഇത്‌ സാത്താന്‍സന്തതിയൊന്നുമല്ല,. നിങ്ങളുടെ സന്തതി തന്നെ.
ഈ രണ്ടു കൊമ്പിന്മേല്‍ തൊടരുത്‌. അത്‌ താനെ അവിഞ്ഞ്‌ പൊക്കോളും.

ഒരു മണിക്കൂറുനുള്ളില്‍ ഒരു കൊമ്പ്‌ കമ്പ്ലീറ്റ്‌ പോയി. മറ്റേ കൊമ്പ്‌
പരന്ന് ചെരിഞ്ഞ്‌ എന്നെ ഒരു മത്തങ്ങത്തലയനാക്കി.

ചെറുപ്പം മുതല്‍ മത്തങ്ങ, മരോട്ടിക്ക എന്ന വിളികളും പേറി
ഈ മത്തങ്ങത്തലയന്‍ ജീവിക്കുന്നു.

എനിക്കും ഒരു ബ്ലോഗറാകാന്‍ മോഹം. വിശാലന്റെ കഥകളില്‍
എന്റെ ചുറ്റുപാടുകള്‍ തെളിഞ്ഞുവരുന്നത്‌ പോലെ തോന്നിയപ്പോള്‍
ഞാന്‍ ഒരു ബ്ലോഗ്ഗ്‌ വായനക്കാരനായി.

എന്നാല്‍ കുറുമാന്റെ പോസ്റ്റിംഗുകള്‍ വായിച്ചുതുടങ്ങിയതോടെ ഞാന്‍ എഴുതാന്‍
തീരുമാനിച്ചു. കുറുമാന്‍ എന്റെ ജീവിതകഥ കോപ്പിയടിക്കുന്നതുപോലെ....

കുറുമാന്‍.....

ഞാനും ഗോദയിലേക്ക്‌........

16 Comments:

At 1:55 AM, Blogger വിശാല മനസ്കന്‍ said...

ദേ വരുന്നൂ ആനയെ നാലുകാലും കൂട്ടിപ്പിടിച്ച് പൊന്തിച്ച് മറിച്ചിടാന്‍ പോന്ന മറ്റൊരഭ്യാസി!!

കൊരട്ടിക്കാരന്‍ മത്തങ്ങത്തലയന് ബ്ലോഗിലെ വിശാലതയിലേക്ക് എന്റെ സ്വാഗതം.

കൊടകരയില്‍ ഉള്ളതും ഇല്യാത്തതും പറഞ്ഞ് പറഞ്ഞ് ബ്ലോഗിലുള്ളവര്‍ക്കും എനിക്കും ബോറടിച്ചുതുടങ്ങി.

പോരട്ടെ.. കൊരട്ടി വിശേഷങ്ങള്‍!

 
At 1:58 AM, Blogger കല്യാണി said...

സ്വാഗതം മ.....തലയാ :-)
വിശാലന്‍ ചേട്ടാ, പറ്റിച്ചല്ലോ. ആദ്യത്തെ കമന്റ്‌ എന്റെ വക എന്ന് കരുതി തുടങ്ങിയപ്പോള്‍ ദേ കിടക്കുന്നു....

 
At 2:58 AM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം മത്തങ്ങാത്തലയാ, കമന്റുകള്‍ പിന്മൊഴികളില്‍ എത്തുന്നില്ല എന്ന് തോന്നുന്നല്ലോ. ഇതൊന്ന് നോക്കൂ.

 
At 2:59 AM, Blogger ഇടിവാള്‍ said...

കൊള്ളാം , മത്തങ്ങേ....
അടിപൊളി... അപ്പ നീയും എറങ്ങ്യാ.... മത്തങ്ങതലയന്‍ എന്ന പേരു കേട്ടപ്പഴാ ഇവനാരട, എനിക്കും ഒരു മത്തങ്ങയെ പരിചയമുണ്ടല്ലോന്നോര്‍ത്തേ.. പിന്ന്യല്ല്യേ മനസ്സിലായേ... അതു താന്‍ ഇത്‌ !!!

മടിച്ചുനില്‍ക്കാതെ കടന്നു വരൂ, മത്തങ്ങേ , ബൂലോഗത്തിലേക്ക്‌ !!!

 
At 4:34 AM, Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം..

 
At 5:07 AM, Anonymous Anonymous said...

ശ്ശൊ! എങ്ങിനെയാ ഒരാളെ മത്തങ്ങാ തലയാ എന്നൊക്കെ വിളിക്കാ? വേറെ ഏതെങ്കിലും പേരിടൂ....

 
At 5:21 AM, Blogger bodhappayi said...

ചുള്ളാ... ഒരു ചാലക്കുടീക്കരന്‍റെ സലാം...

 
At 6:51 AM, Blogger കലേഷ്‌ കുമാര്‍ said...

എനിക്ക് വയ്യ. തൃശൂര്‍ക്കാരെ കൊണ്ട് ബൂലോഗത്ത് വഴിനടക്കാന്‍ മേലന്നായല്ലോ! - അതും മൊത്തം പുലികള്‍!!

സ്വാഗതം പുലിവര്യാ!
തുടക്കം കലക്കി.
കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

(വേര്‍ഡ് വെരിഫിക്കേഷന്‍ ഇട്ടോണെ!)

 
At 9:24 AM, Blogger ഡാലി said...

പ്രിയ മത്തൂ‍ൂ‍ൂ‍ൂ
happy birthday
അയ്യോ‍ാ അല്ല... വെല്‍കം ടു ബൂലോഗം

 
At 10:35 PM, Blogger സാക്ഷി said...

സ്വാഗതം

 
At 10:41 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഒരു മത്തങ്ങാ സ്വാഗതം.

 
At 11:43 PM, Blogger salam kunnappally said...

good keep it up

 
At 11:44 PM, Blogger salam kunnappally said...

Good keep it up!

 
At 8:02 AM, Blogger കേരളഫാർമർ/keralafarmer said...

Please complete profile with Location. കൊരട്ടിക്കാരന്‍ മത്തങ്ങത്തലയന് ബ്ലോഗിലെ വിശാലതയിലേക്ക് എന്റെ സ്വാഗതം.
Visit: boolokam

 
At 5:32 AM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 10:06 PM, Blogger സങ്കുചിത മനസ്കന്‍ said...

അരൂ,
പോസ്റ്റ്‌ ചെയ്ത്‌ അന്നുതന്നെ മുയ്മനും ഒട്ടയിരുപ്പിന്‌ വായിച്ചതാണ്‌. പിന്നെ കമന്റാന്‍ ആയി വരാന്‍ മറന്നുപോയി.

അതൊന്നും വേണ്ട. പോകുക പോയി അവന്റെ കടയങ്ങ്‌ കത്തിക്കുക

മേല്‍പ്പറഞ്ഞതില്‍ തന്നെ അരു ഒരു ജീനിയസ്‌ ആണെന്ന് എനിക്ക്‌ മനസിലായി. സദ്യവിവരണത്തില്‍ നിന്ന് ഒരു ബോണ്‍ ജീനിയസ്സ്‌ ആണെന്നും മനസിലായി.

വായിച്ചവര്‍ക്ക്‌ ഹോ ഇത്‌ ഞാന്‍ എഴുതേണ്ടതായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്നതാണ്‌ ഒരു സൃഷ്ടിയുടെ വിജയം.

അരു അതില്‍ 110 ഹണ്ട്രഡ്‌ സ്കൈ (ശതമാനം) വിജയിച്ചിരിക്കുന്നു.
യു ആര്‍ ഗ്രേറ്റ്‌.

 

Post a Comment

<< Home